കവിത: മിഴിനീർ പൂക്കൾ... -അശ്‌റഫ് ഉറുമി

കവിത: മിഴിനീർ പൂക്കൾ... -അശ്‌റഫ് ഉറുമി

ചെയ്ത തെറ്റെന്തെന്നു പോലുമറിയാത്ത,
ചോരപ്പൈതലിനെപോലും,
അഗ്നിക്കിരയാക്കി,
മ്യാന്മാറിന്റെ തെരുവോരങ്ങളെ,
ചോരക്കളമാക്കുന്ന,
റോഹിൻഗ്യൻ മുസ്ലിംകളെ,
കൂട്ടക്കൊല ചെയ്ത്,
ആനന്ദിക്കുന്ന,
ജൂദന്മാർ...
മനസാക്ഷി പോലും,
മരവിച്ചു പോകുന്ന കാഴ്ചകൾ!
യുദ്ധക്കളമായിരിക്കുന്നു,
ആ തെരുവീഥികൾ...
അഭയാർഥികളായി ആയിരങ്ങൾ,
പലായനം ചെയ്യുന്നു..
എങ്ങോട്ടെന്നറിയാതെ...
ആരുമില്ലാതായിരിക്കുന്നു,
സംരക്ഷണം നൽകാൻ..
ഇന്ത്യപോലും അവരെ തിരിച്ചയക്കാൻ
തുടങ്ങിയിരിക്കുന്നു.
ജനിച്ചുവീണ മണ്ണിൽ
ജീവിക്കാനാവകാശമില്ലാതെ
അവർ മരിച്ചു വീഴുന്നു..
അവരെന്തു പിഴച്ചു?!
കാലം മറുപടി നൽകും!!
അല്ലാതെ നമുക്കെന്തിന് കഴിയും?!
അവർക്കു വേണ്ടി,
പ്രാർത്ഥിക്കാനല്ലാതെ,
ഒരിറ്റു കണ്ണുനീർ പൊഴിക്കാനല്ലാതെ...

Post a Comment

0 Comments