ബുധനാഴ്ചയാണ് മെട്രോയുടെ പ്രതിദിന സർവീസ് ആരംഭിച്ചത്. എന്നാൽ രാവിലെ തന്നെ സങ്കേതിക തകരാറുമൂലം മവൈയ്യ- ദുർഗാപുരി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവീസ് നിലയ്ക്കുയായിരുന്നു. ഇതിനെ തുടർന്ന് രണ്ടു മൂന്ന് മണിക്കൂറിലേറെ സർവീസ് നിലച്ചിരുന്നു. യാത്രക്കാർ വെട്ടവവും വെളിച്ചവും ലഭിക്കാതെ മണിക്കൂറുകളോളം മെട്രോയിൽ തങ്ങേണ്ടി വന്നിരുന്നു. മെട്രോയുടെ എമർജി ബ്ലോക്ക് തനിയെ പ്രവർത്തിച്ചതാണ് ട്രെയിൻ നിന്നു പോകാൻ കാരണമെന്ന് ഔദ്യോഗിക വിശദീകരണം. ഒടുവിൽ, മണിക്കൂറുകൾക്കുശേഷം മെട്രോ റെയിൽ കോർപറേഷൻ ജീവക്കാരെത്തി എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തിക്കുകയായിരുന്നു. ലഖ്നൗ മെട്രോയുടെ ആദ്യഘട്ടം 8.5 കിലോമീറ്ററിലാണ് സർവീസ് നടക്കുന്നത്.
0 Comments