ന്യൂഡല്‍ഹി: തന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനാണെന്ന് ഓര്‍മ്മിച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എംഎല്‍എ സീറ്റ് നല്‍കിയതും, രാഷ്ട്രീയത്തിലേയ്ക്ക് കൈ പിടിച്ച് ഇറക്കിയതും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും അല്‍ഫോന്‍സ് കണ്ണന്താനവും ഇന്നലെ നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് രാഷ്ട്രീയ വളര്‍ച്ചയില്‍ പിണറായി വഹിച്ച പങ്കിനെക്കുറിച്ച് അല്‍ഫോന്‍സ് പറഞ്ഞത്.
കണ്ണന്താനം മന്ത്രിയായ സന്തോഷം പങ്കുവെയ്ക്കാനും ആശംസയറിയിക്കാനുമാണ് എത്തിയതെന്ന് പിണറായി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം അതിനെ കൂടുതല്‍ സുന്ദരമാക്കും. കേന്ദ്രവും കേരളവും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നതിന്റെ സൂചന കൂടിയാണിതെന്ന് കേന്ദ്ര ടൂറിസം മന്ത്രിയായ അല്‍ഫോന്‍സ് പറഞ്ഞു. പിണറായി വിജയനൊപ്പം ആശംസകളുമായി കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു.
0 Comments