ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തിയില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവ്. മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഈ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. യുപിയിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികയിലാണ് സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2014ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആസ്തി 72 ലക്ഷമായിരുന്നത് പുതിയ പത്രികയില്‍ 95 ലക്ഷമെന്നാണ് കാണിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിച്ചിരിക്കുന്നത് 23.80 ലക്ഷം രൂപ. സ്വര്‍ണമായി അദ്ദേഹത്തിനുള്ളത് കാതിലുള്ള 20 ഗ്രാമിന്റെ രണ്ട് കടുക്കനും കഴുത്തിലെ 10 ഗ്രാം സ്വര്‍ണത്തില്‍ കെട്ടിച്ച രുദ്രാക്ഷവുമാണ്. ഇതിന്റെ വില എന്നത്. 75,000 രൂപയാണ്.
ഇതിന് പുറമെ അഞ്ച് വട്ടം ഗോരഖ്പൂരില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യോഗിക്ക് സ്വന്തമായി ഒരു റിവോള്‍വറും റൈഫിളും ഉണ്ട്. ലോക്‌സഭാംഗമെന്ന നിലയില്‍ ലഭിക്കുന്ന വേതനവും ബത്തയും മാത്രമാണ് തന്റെ വരുമാനമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ആദിത്യനാഥിനൊപ്പം ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മ്മയും മറ്റ് മന്ത്രിമാരായ മുഹ്‌സിന്‍ റാസയും സ്വതന്ത്രദേവ് സിങ് എന്നിവരും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
0 Comments