ബേഡകം: ബേഡഡുക്ക വനിത സർവ്വീസ് സഹകരണ സംഘവും ബേഡകം ശ്രീ സത്യസായി സേവാസമിതിയും സംയുക്തമായി കൗമാരം - നന്മയിലേക്കുള്ള പടിവാതിൽ എന്ന വിഷയത്തിൽ കൗമാരക്കാർക്കും മാതാപിതാക്കൾക്കും ക്ലാസ് സംഘടിപ്പിക്കുന്നു.
9ന് ശനിയാഴ്ച രാവിലെ 9.30 മുതൽ കാഞ്ഞിരത്തിങ്കാലിലെ ബേഡഡുക്ക വനിത സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിലാണ് പരിപാടി.
ബേഡഡുക്ക വനിത സർവ്വീസ് സഹകരണ സംഘം പ്രസിഡണ്ട് വി.കെ.ഗൗരി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.സുധീഷ് കുമാർ അധ്യക്ഷത വഹിക്കും. ബേഡകം ശ്രീ സത്യസായി സേവാസമിതി കൺവീനർ അനിൽ കുമാർ സ്വാഗതം പറയും.കെ.രാധാകൃഷ്ണൻ ക്ലാസെടുക്കും.
0 Comments