ലോകത്തിലെ വിലകൂടിയ എസ്.യു.വി സ്വന്തമാക്കി കാസർകോട് സ്വദേശി
Friday, September 08, 2017

മസ്കത്ത്: ലോകത്തിലെ വിലകൂടിയ എസ്.യു.വികളിലൊന്നായ ബെന്റെയ്ഗ സ്വന്തമാക്കി കാസർകോട് സ്വദേശിയായ ബിസിനസ്സ് കാരൻ. ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടറായ അബ്ദുൽ ലത്തീഫ് ഉപ്പളയാണ് ബ്രിട്ടീഷ് സൂപ്പർ ലക്ഷ്വറി കാർ നിർമാതാക്കളായ ബെന്റ്ലിയുടെ സൂപ്പർ ലക്ഷ്വറി എസ്.യു.വിയുടെ പുതിയ മോഡലിന്റെ ഉടമയായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാഹനം വിതരണക്കാർ കൈമാറിയത്. 1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ബെന്റെയ്ഗയുടെ ഒാൺറോഡ് വില. കേരളത്തിൽ ഇതിന് 5.5 കോടി രൂപയോളം വിലയുണ്ട്. ഒമാനിൽ ഇൗ വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി കൂടി ലത്തീഫിന് സ്വന്തമാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്.യു.വി കൂടിയാണ് ബെന്റെയ്ഗ. 301 കിലോമീറ്ററാണ് പരമാവധി വേഗം . 4.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. ആഡംബരത്തിന്റെ നിലക്കാത്ത കാഴ്ചയൊരുക്കുന്ന വാഹനം വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.
0 Comments