വാഹന മോഷണ കേസ് പ്രതി പോലിസിനെ വെട്ടിച്ച്‌ കടന്നു

വാഹന മോഷണ കേസ് പ്രതി പോലിസിനെ വെട്ടിച്ച്‌ കടന്നു

കാഞ്ഞങ്ങാട്: വാഹന മോഷണ കേസ് പ്രതി പൊലിസുകാരുടെ കൈയില്‍ നിന്ന് ചാടി പോയി. ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയായ ഷംസീര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പൊലിസുകാരുടെ കൈയില്‍ നിന്ന് ചാടി പോയിരിക്കുന്നത്. കാസര്‍ കോട് ഏ.ആര്‍ ക്യാംമ്പിലെ പൊലിസുകാരുടെ അകമ്പടിയോടെ വടകരയില്‍ നടന്ന ചില കേസുകളില്‍ പ്രതിയായതിനാല്‍ അവിടെത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രെയിനിന് തിരിച്ച് കാഞ്ഞങ്ങാട് വരികേയാണ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഷംസീര്‍ ഓടി രക്ഷപ്പെട്ടിരിക്കുന്നത്. ഹോസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് മോഷണ കേസുകളില്‍ പ്രതിയാണ് ഓടി പോയിരിക്കുന്ന ഷംസീര്‍. ഷംസീറിനെ കണ്ടെത്താന്‍ പൊലിസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാട്ട്‌സ് അപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി ഷംസീറിന്റെ പടം പൊലിസ് വ്യാപിപ്പിക്കുന്നുണ്ട്. മറ്റു പൊലിസ് സ്‌റ്റേഷനകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്
.

Post a Comment

0 Comments