തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. കാരണം വ്യക്തമാക്കാതെയാണ് കേന്ദ്ര സർക്കാറിന്റെ നടപടി. ലോക ടൂറിസം ഒാർഗനൈസേഷൻ യോഗത്തിൽ പെങ്കടുക്കുന്നതിനായാണ് കടകംപള്ളി അനുമതി തേടിയത്. നടപടിക്കെതിരെ പ്രധാനമന്ത്രി പരാതിനൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
സെപ്തംബർ 11 മുതൽ 16 വരെയാണ് ലോക ടൂറിസം ഒാർഗനൈസേഷന്റെ യോഗം ചൈനയിൽ നടക്കുന്നത്. യോഗത്തിൽ പെങ്കടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള സംഘത്തിൽ കടകംപള്ളി സുരേന്ദ്രനും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, കാരണം കൂടാതെ സർക്കാർ കടകംപള്ളി സുരേന്ദ്രനുളള യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
അതേ സമയം, കടകംപള്ളി സുരേന്ദ്രന് യാത്രാനുമതി നിഷേധിച്ചത് സംബന്ധിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
0 Comments