നവജാതശിശു പിറന്നത് വായില്‍ നിറയെ പല്ലുകളുമായി

നവജാതശിശു പിറന്നത് വായില്‍ നിറയെ പല്ലുകളുമായി

പിഞ്ചുകുഞ്ഞുങ്ങളുടെ മോണകാട്ടിയുള്ള ചിരിയാണല്ലോ അവരുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ ഉണ്ടെങ്കിലോ? ഇത് എങ്ങനെ സാധിക്കുമെന്ന് നമ്മള്‍ ചോദിക്കും. ആദ്യം പാല്‍പല്ലല്ലേ വരേണ്ടത്. എന്നാല്‍, വായില്‍ പല്ലുമായി കുഞ്ഞു ജനിച്ചിരിക്കുന്നു. ഈ നവജാതശിശു എല്ലാവര്‍ക്കും അതിശയമാണ്. അഹമ്മദാബാദില്‍ കുട്ടി ജനിച്ചത് വായില്‍ ഏഴ് പല്ലുകളുമായായിരുന്നു. ഹരീഷ് നികിത ദമ്പതികളുടേതായിരുന്നു കുട്ടി. വിശ്വസിക്കാന്‍ സാധിക്കാത്ത സംഭവമായിരുന്നു ഇത്. കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.  www.mediaplusnews.com

അമ്മയ്ക്ക് ഉടന്‍ തന്നെ കുട്ടിയെ മുലയൂട്ടാനും സാധിക്കില്ലായിരുന്നു. തുടര്‍ന്ന് നവജാത ശിശുവിന്റെ പല്ലുകള്‍ രണ്ടുഘട്ടമായി നടത്തിയ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കുട്ടിയുടെ താഴത്തെ മോണയിലാണ് ഏഴു പല്ലുകള്‍ കണ്ടെത്തിയത്. രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയില്‍ ആദ്യം നാലു പല്ലുകളും പിന്നീട് മൂന്നു പല്ലുകളും നീക്കം ചെയ്തു. www.mediaplusnews.com

3000 കുട്ടികളില്‍ ജനിച്ചാല്‍ അതില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കാറുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, പൂര്‍ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ശിശു ജനിക്കുന്നതു ലോകത്ത് ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

Post a Comment

0 Comments