വിദ്വേഷ പ്രസംഗം: ശശികലയ്‌ക്കെതിരേ കേസെടുത്തു

വിദ്വേഷ പ്രസംഗം: ശശികലയ്‌ക്കെതിരേ കേസെടുത്തു

കൊച്ചി: ആർ.എസ്.എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. വി.ഡി. സതീശൻ എം.എൽ.എയും ഡി.വൈ.എഫ്.ഐയും നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 153 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാകാതിരിക്കാൻ അടുത്തുള്ള ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തണമെന്ന് മതേതര എഴുത്തുകാർക്ക് ശശികല മുന്നറിയിപ്പ് നൽകിയെന്നാണ് പരാതി. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം ആലുവ റൂറൽ പൊലീസ് പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു. പിന്നീടാണ് കേസെടുക്കാൻ തീരുമാനിച്ചത്. മതസ്‌പർദ്ധയുളവാക്കുന്ന പരാമർശങ്ങളാണ് ശശികല എഴുത്തുകാർക്കെതിരെ നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബു വി.ഡി. സതീശന്റെ പതിനാറടിയന്തരം നടത്തുമെന്നും പറഞ്ഞു .യോഗത്തിൽ പങ്കെടുത്തവർ സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് സംസാരിച്ചതെന്നും പരാതിയിൽ പറയുന്നു.

Post a Comment

0 Comments