കൊച്ചി: യുവതികള്‍ നഗ്‌നനാക്കി മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി രജിസ്‌റ്റര്‍ ചെയ്‌ത കേസ് പിന്‍വലിച്ചേക്കും. ഹൈക്കോടതി വിമര്‍ശനത്തെത്തുടര്‍ന്നാണിത്.
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മരട് പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. നേരത്തെ ഡ്രൈവര്‍ ഷെഫീഖിനെ ആക്രമിച്ച യുവതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. കണ്ണൂര്‍ സ്വദേശികളായ ഏയ്‌ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവരെയാണു ഷെഫീഖിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. യുവതികള്‍ക്കു ജാമ്യം ലഭിക്കുന്ന ദുര്‍ബലമായ വകുപ്പുകളാണു പോലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയില്‍ ഡി.ജി.പി. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഷെയര്‍ ടാക്‌സി ബുക്ക് ചെയ്‌ത യുവതികള്‍ വാഹനത്തില്‍ മറ്റൊരു യാത്രക്കാരനെക്കൂടി കയറ്റിയതുമായി ബന്ധപ്പെട്ട വിഷയമാണു ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങിയത്.
0 Comments