തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി കേരള പൊലീസ് രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗലോഡ് ചെയ്യാം.
രക്ഷ, സിറ്റിസണ്‍ സേഫ്റ്റി, ട്രാഫിക് ഗുരു, നോ യുവര്‍ ജുറിസ്ഡിക്ഷന്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ജനസഹായത്തിനായി അവതരിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച് അവ മെച്ചപ്പെടുത്തി അന്തിമരൂപത്തില്‍ പുറത്തിറക്കാനാണ് പൊലീസ് തീരുമാനം. ഒകേ്ടാബര്‍ മൂന്നുവരെയാണ് നിര്‍ദേശങ്ങള്‍ അയക്കാന്‍ അവസരം.
രക്ഷാ-പൊലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ അടങ്ങുന്ന ആപ്പാണിത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്പറുകള്‍, വിവിധ യൂണിറ്റുകളിലെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭ്യം. തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റെയും അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനും കണ്ടെത്താം. ആ സ്റ്റേഷനിലേക്കു ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള വഴി ജിപിഎസ് മുഖേന മനസ്സിലാക്കാനും സംവിധാനം..
സിറ്റിസണ്‍സേഫ്റ്റി-അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രയിലും ഈ ആപ്പ് സുരക്ഷയ്ക്കായി ഉപയോഗിക്കാം. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ, രജിസ്ട്രേഷന്‍ നമ്പര്‍ തുടങ്ങിയവ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കാനുള്ള സൗകര്യം. ആപ്പിലെ 'പാനിക് ബട്ടന്‍' അപകടകരമായ സമയത്ത് നമ്പര്‍ അടിക്കാതെതന്നെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശമെത്തിക്കാന്‍ സഹായിക്കും.നോ യുവര്‍ ജുറിസ്ഡിക്ഷന്‍ -ഒരാള്‍ നില്‍ക്കുന്ന സ്ഥലം ഏത് സ്റ്റേഷന്‍ പരിധിയിലാണെന്നറിയാം. ആ സ്റ്റേഷനുമായി ബന്ധപ്പെടാനും സഹായിക്കും.
ട്രാഫിക് ഗുരു- ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ട രീതികളും മനസ്സിലാക്കാനുള്ള ഗെയിം ആപ്ലിക്കേഷനാണിത്. വണ്ടിയോടിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളുണ്ടാകും.
0 Comments