ബാംഗ്ളൂർ: പതിറ്റാണ്ടുകളോളം ബാംഗ്ളൂർ മലബാർ മുസ്ലിം അസോസിയേഷന്റെയും കെ എം സി സി യുടെയും അമരക്കാരനായിരുന്ന എ ബി ഖാദർ ഹാജിയുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണവും പ്രൗഢ ഗംഭീരമായ സദസിൽ നടന്നു. ഡോക്ടർ എൻ എ മുഹമ്മദിന്റെ അധ്യക്ഷതയിൽ പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു . എൻ എ ഹാരിസ് എം എൽ ഏ മുഖ്യാതിഥിയായിരുന്നു. പ്രമുഖ വ്യവസായി യു കെ സംബന്ധിച്ചു. ബാംഗ്ളൂർ കെ എം സി സി ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതം പറഞ്ഞു. അഡ്വക്കറ്റ് ടി ഉസ്മാൻ, ടി സി സിറാജുദ്ധീൻ , പാർക്കോ മുഹമ്മദ് ഹാജി എന്നിവർ ആശംസാ പ്രസംഗം നടത്തി. ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.
എല്ലാ നേതാക്കളും അംഗങ്ങളും സംബന്ധിച്ച ചടങ്ങ് മലയാളികളുടെ ഐക്യവും ശക്തിയും വിളിച്ചോതുന്നതായിരുന്നു.
0 Comments