തൃക്കരിപ്പൂർ ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ യൂനിയൻ ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ യൂനിയൻ ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ യൂനിയന്റെയും, ഫൈൻ ആർട്സ്‌ ക്ലബ്ബിന്റെയും ഉദ്ഘാടനം ഹോസ്ദുർഗ്ഗ്‌ ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കെ.വിദ്യാധരൻ നിർവഹിച്ചു. യൂനിയൻ ചെയർമാൻ ഷമ്മാസ്‌ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ: പി.വി വിജയൻ ആമുഖ പ്രഭാഷണം നടത്തി.
കോളേജിൽ നിന്നും കഴിഞ്ഞ വർഷം കണ്ണൂർ സർവ്വകലാശാല ബി.എസ്‌.സി സൈക്കോളജി വിഭാഗത്തിൽ ഒന്നാം റാങ്ക്‌ നേടിയ ശ്വേത പത്മനാഭനെയും, ഉന്നത വിജയം നേടിയ എം.എ ലാസിമ, രജിന രാജൻ, ഷബീർ റഷീദ്, ഷിറിൻ മിർഷാദ്‌ എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു.
വലിയപറമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.ടി അബ്ദുൾ ജബ്ബാർ, എം.സി ഖമറുദ്ദീൻ, സുലൈമാൻ ഹാജി, സി.ടി അബ്ദുൾ ഖാദർ, വി.കെ ബാവ, കുഞ്ഞൂട്ടി, പി.മുഹമ്മദ്‌ അനീസ്‌, ഫൈസൽ തായിനേരി, കെ.കെ തൻസീറ, കെ.സുമേഷ്‌, കെ.സുധീഷ്‌, പി.പി അസ്‌ഹറുദ്ദീൻ പ്രസംഗിച്ചു.
കെ.പി അലീന സ്വാഗതവും, ഹസീഫ നന്ദിയും പറഞ്ഞു.

Post a Comment

0 Comments