തിരുവനന്തപുരം : സംസ്ഥാനത്തു നിര്‍മാണമേഖലയടക്കം െകെയടക്കിയ ഇതരസംസ്ഥാനക്കാരെ കെ.എസ്.ആര്‍.ടി.സിയും ആശ്രയിക്കുന്നു. സ്‌കാനിയ കമ്പനിയില്‍ നിന്നു കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുക്കുന്ന 100 സ്‌കാനിയ ബസുകളുടെ വളയം ഇനി ബംഗാളികളും കന്നഡക്കാരും മഹാരാഷ്ട്രക്കാരും തിരിക്കും. കോടികളുടെ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി. ഇനി സ്വന്തമായി ബസുകള്‍ വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു.
സ്വകാര്യകമ്പനികളില്‍ നിന്നു ബസുകള്‍ വാടയ്‌ക്കെടുക്കുന്നതാണ് ലാഭകരമെന്നും മാനേജ്‌മെന്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 10 ബസാണ് എത്തുന്നത്. ഡ്രൈവര്‍മാരെ സ്‌കാനിയ കമ്പനി നിയമിക്കും. ഇവരെ കണ്ടെത്തി പരിശീലനം നല്‍കാന്‍ പത്രപരസ്യം നല്‍കിയിരുന്നു. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയത്. ബംഗാള്‍(നാല്), ആന്ധ്രപ്രദേശ്(രണ്ട്), മഹാരാഷ്ട്ര(നാല്) എന്നീ സംസ്ഥാനങ്ങളില്‍ പരിശീലനം കഴിഞ്ഞ ഡ്രൈവര്‍മാരെയാണ് അയയ്ക്കുന്നത്.
ബാക്കിയുള്ള 90 ബസുകളിലേക്കുള്ള ഡ്രൈവര്‍മാര്‍ക്കും പരിശീലനം പുരോഗമിക്കുകയാണ്. മലയാളി ഡ്രൈവര്‍മാരെ ജോലിക്കെടുക്കുന്നത് ചെലവുവര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതിനാലാണു സംസ്ഥാനത്തുനിന്നുള്ള ഡ്രൈവര്‍മാരെ സ്‌കാനിയ കമ്പനി പൂര്‍ണമായി ഒഴിവാക്കിയതെന്നു കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു.
എന്നാല്‍, കണ്ടക്ടര്‍മാരെ കോര്‍പ്പറേഷന്‍ നിയമിക്കും. കിലോമീറ്ററിന് 27 രൂപ വച്ചാണ് വാടക നല്‍കേണ്ടത്. ബസുകള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ബംഗളൂരു, മുംെബെ, ചെെന്നെ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ബംഗളൂരു സര്‍വീസിന്റെ ഷെഡ്യൂളുകള്‍ കെ.എസ്.ആര്‍.ടി.സി. തയാറാക്കിയിട്ടുണ്ട്. മറ്റ് ഷെഡ്യൂളുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. വാടകയ്‌ക്കെടുത്ത് ബസ് ഓടിക്കുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്നാണു ജീവനക്കാരുടെ ആക്ഷേപം.
0 Comments