ഞായറാഴ്‌ച, ഫെബ്രുവരി 15, 2026


കാസർകോട് : ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് (29) ആത്മഹത്യ ചെയ്തത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ സന്ദേശിനെ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സന്ദേശിന്റെ അച്ഛൻ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.


ഫെബ്രുവരി ഒൻപതിനാണ് ചിന്നു ആത്മഹത്യ ചെയ്തത്. കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിലാണ് തൂങ്ങിമരിച്ചത്. സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു ഏറെനാളായി കാസർകോട് ആസാദ് നഗറിലെ വാടക വീട്ടിൽ സന്ദേശിനൊപ്പം കഴിയുകയായിരുന്നു.

സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നു ആരോപണമുയർന്നിരുന്നു. മരണത്തിൽ ചിന്നുവിന്റെ കുടുംബവും ദുരൂഹത ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തത്. ഈ അന്വേഷണം പൂർത്തിയാകുന്നതിനു മുൻപാണ് ഇപ്പോൾ സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ