പോപ്പുലര്‍ ഫ്രണ്ട് പരിപാടിക്ക് പോയത് മുസ്ലിം ഐക്യം നിലനിര്‍ത്താനെന്ന് ഖാസിമി, വാദം തള്ളി എസ്.കെ.എസ്.എസ്.എഫ്

LATEST UPDATES

6/recent/ticker-posts

പോപ്പുലര്‍ ഫ്രണ്ട് പരിപാടിക്ക് പോയത് മുസ്ലിം ഐക്യം നിലനിര്‍ത്താനെന്ന് ഖാസിമി, വാദം തള്ളി എസ്.കെ.എസ്.എസ്.എഫ്

കാഞ്ഞങ്ങാട്: തിരുവനന്തുപരത്ത് നടന്ന പോപ്പുലര്‍ ഫ്രണ്ട് പരിപാടിക്ക് പോയ പ്രമുഖ പ്രഭാഷകന്‍ ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം അതിനെ ന്യായീകരിച്ച് രംഗത്ത്. ന്യായീകരണം തള്ളി എസ്.കെ.എസ്.എസ്.എഫും രംഗത്ത് വന്നതോടെ ഖാസിമിയുടെ കാര്യത്തില്‍ സമസ്തയുടെ തീരുമാനം അന്തിമാമാകും. തിരുവനന്തപുരത്ത് മുസ്ലിം ഐക്യത്തിന് വേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ട് യോഗത്തിന് പോയതെന്നും താന്‍ പോപ്പുലര്‍ ഫ്രണ്ടുക്കാരനല്ലെന്നും പോപുലര്‍ ഫ്രണ്ടിന്റെ കൊടി പിടിക്കുന്നതിന് മുമ്പ് താന്‍ എസ്.കെ.എസ്.എസ്.എഫിന്റെ കൊടി പിടിച്ചിരുന്നുവെന്നും ഖാസിമി കഴിഞ്ഞ പള്ളിക്കര തൊട്ടിയില്‍ പള്ളിയുദ്ഘാടനത്തോടനുബന്ധിച്ചുള്ള മത പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. (www.mediaplusnews.com)

ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയില്‍ ജനിച്ചിട്ടും ഞാന്‍ ആദ്യം പിടിച്ചതും എസ്.കെ.എസ്.എസ്.എഫിന്റെ കൊടിയായിരുന്നു. പാണക്കാട് തങ്ങന്മാര്‍ തന്നെ പ്രഭാഷണത്തിന് വിളിക്കാന്‍ പറയാറുണ്ട്. പ്രസംഗത്തിന് നല്ല മനസോടെ വിളിച്ചാല്‍ വരും അല്ലെങ്കില്‍ ആ രീതിയില്‍ പോകും എന്നും ഖാസിമി പറഞ്ഞു.
എന്നാല്‍ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തലൂര്‍ ഫേസ്ബുക്കില്‍ ഈ വിഷയത്തില്‍ കുറിച്ചത് ഇങ്ങ നെയാണ്, ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് .'ദക്ഷിണ'യുടെ സഹകാരികളായി അഭിനയിച്ച്, അതിനെ ഭാഗികമായി വിഴുങ്ങിയതിന്റെ ദുരന്തമാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഇനിയും സൂക്ഷിച്ചാല്‍ നല്ലത്. ഇവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പലതും ശരി തന്നെ; പക്ഷെ ഇതിന് സ്വീകരിക്കുന്ന മാര്‍ഗവും ശൈലിയും സമുദായത്തിന് ഗുണമായിട്ടല്ല; ശത്രു വിന് നേട്ടമായിട്ടാണ് ഭവിച്ചിട്ടുള്ളത്. നിഷ്‌കളങ്കരായ ഒരു പറ്റം ചെറുപ്പക്കാരെ വൈകാരികമായി വളര്‍ത്തി കൊണ്ടുവരുന്ന നേതൃത്വത്തിന്റെ അജണ്ടയിലാണ് അപകടം പതിയിരിക്കുന്നത്.  (www.mediaplusnews.com) പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ പഠിച്ചതേ പറയൂ എന്നത് സ്വാഭാവികമാണ്. മതേതര കേരളം പടിയടച്ച് പിണ്ഡം വെച്ച ആര്‍എസ്എസിനെ കേരളത്തില്‍ വളര്‍ത്തിയത് ഇപ്പോഴത്തെ മോദി തരംഗം മാത്രമല്ല ഇവര്‍ ഉണ്ടാക്കി കൊടുത്ത സാഹചര്യങ്ങള്‍ കൂടിയാണ്. വൈകാരികമായി സംഘടനാ നേട്ടമുണ്ടാക്കുന്ന കാര്യങ്ങളിലേ ഇവര്‍ ഇടപെടൂ. ശരീഅത്ത് പ്രശ്‌നങ്ങളില്‍ പോലും ഇവര്‍ക്ക് മൗനമായിരുന്നു.എന്നാല്‍ കണ്ണൂരിലെ പുന്നാട് മുതല്‍ കൈവെട്ട് വഴി കൊടിഞ്ഞിയിലും ഹാദിയ ,ആയിഷ കൈകാര്യങ്ങളിലെല്ലാം ഇവരുടെ സംഭാവനകള്‍ എന്തൊക്കെയെന്ന് ശാന്തമായി ഇരുന്ന് ആലോചിക്കേണ്ടതാണ്.  (www.mediaplusnews.com)

മിത്രങ്ങള്‍ക്കിടയില്‍ ശത്രുവിന് ശാഖ രൂപീകരിച്ച് കൊടുക്കുകയായിരുന്നു ഇവര്‍. പ്രത്യക്ഷത്തില്‍ ശത്രുക്കളായ ഇവര്‍ പരസ്പരം ശക്തിപകരുകയാണ്. ഈ നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാണ് ഇപ്പോഴത്തേയും വിനീതമായ അപേക്ഷ. പിന്നെ, ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരുടെ കൊടിപിടിക്കാനും വേദി പങ്കിടാനും സഹായകരമായ നിലപാട് സ്വീകരിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത്തരക്കാരെ നമുക്ക് വേണ്ട; അത്തരം നപുംസകങ്ങളില്‍ നിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കേണ്ട , മതപ്രഭാഷണം കേള്‍ക്കേണ്ട ഗതികേട് സമസ്തക്കും എസ് കെ എസ് എസ് എഫിനും ഇല്ല. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കുമില്ല, അവര്‍ക്ക് അവരുടെ വഴി; നമുക്ക് നമ്മുടെ വഴി  അതും രണ്ടും വേറെ തന്നെയാണ്. ഒരേ സമയം രണ്ട് തരം നിലപാട് സ്വീകരിക്കുന്നവരെ കൊള്ളേണ്ട കാര്യമില്ലായെന്നാണ് സത്താര്‍ പന്തലൂര്‍ പറഞ്ഞ് വെക്കുന്നത്. ഇതോടെ ഖാസിമി വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

Post a Comment

1 Comments

  1. ഉസ്താദ് ഇപി അബൂബക്കർ ഖാസിമിക്ക് പിഎഫ്ഐലേക്ക് സ്വാഗതം

    ReplyDelete