കാഞ്ഞങ്ങാട്: ഓഡിറ്റ് റിപോര്‍ട്ട് പൂഴ്ത്തി വെച്ചത് കൗണ്‍സിലിന് മുമ്പാകെ ചോദ്യം ചെയ്തതിന് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ 33 അജണ്ടകളിലും വ്യക്തമായ സെഷനോ, ഫയല്‍ നമ്പറോ ഇല്ലാതെ അജണ്ട ചര്‍ച്ച ചെയ്യുന്നത് കൗണ്‍സില്‍ അംഗം റംഷീദ് ആദ്യം ചോദ്യം ചെയ്തു. ഓണ്‍ ലൈനില്‍ അതിന് സംവിധാനമില്ലെന്ന് നഗരസഭ സെക്രട്ടറി മറുപടി പറഞ്ഞു. തുടര്‍ന്ന് അജണ്ട നമ്പര്‍ ഒന്ന്, കംപ്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ 2011-12 മുതല്‍ 14-15 വ രെയുള്ള വര്‍ഷങ്ങളിലുള്ള ഓഡിറ്റ് റിപോര്‍ട്ട് കൗണ്‍സിലിന് മുമ്പാകെ ചര്‍ച്ചയ്ക്ക് വന്നത് ചട്ടപ്രകാരം വെക്കേണ്ട സമയത്ത് എന്ത് കൊണ്ട് വെച്ചില്ല എന്ന് ചോദ്യം നഗരസഭ മുസ്ലിംലീഗ് പാര്‍ലമെന്ററി ലീഡര്‍ കെ മുഹമ്മദ് കുഞ്ഞി ചോദിച്ചു. സംഭവത്തില്‍ നിയമ നടപടിയും വിജിലന്‍സ് അന്വേഷണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് ചെയര്‍മാന്‍ വി.വി രമേശന്‍ ഡയസില്‍ പ്രഖ്യാപിച്ചു. അത് തീരുമാനമായി എഴുതി തരണമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് സിപിഎം കൗണ്‍സില്‍ അംഗം സന്തോഷ് ചെയര്‍മാന്റെ ഡയസിനു മുമ്പില്‍ കയറി വന്ന് ബഹളം വെച്ചു. ഇതോടെ സന്തോഷിനെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷാംഗങ്ങളും രംഗത്തു വന്നു.
നേരത്തെ ചെയര്‍മാന്റെ ഡയസിന് മുന്നില്‍ വന്നതിന് സ്വാതന്ത്ര കൗണ്‍സിലറെ സസ്പെന്റ് ചെയ്തിരുന്നു ആ കീഴ്വഴക്കം സന്തോഷിന്റെ കാര്യത്തില്‍ വേണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യമുന്നയിച്ചു. ഇതിനിടയില്‍ പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷാംഗങ്ങള്‍ പാഞ്ഞടുത്തു. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തുടര്‍ന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കി. ഇതിനിടയില്‍ യോഗത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരെ ചെയര്‍മാന്‍ വി വി രമേശന്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. കൗണ്‍സില്‍ യോഗത്തില്‍ പത്രങ്ങളില്‍ വാര്‍ത്ത വരാനാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്ന രൂപത്തില്‍ നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ച ഇതേതുടര്‍ന്ന് യോഗത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. അതിനിടയില്‍ 32 അജണ്ടകളും പാസായതായി ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ ഒളിച്ചോട്ടം നടത്തുകയാണെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍ ചെയര്‍മാനോടായി പറഞ്ഞു. എന്നാല്‍ ഞാന്‍ അഞ്ച് വര്‍ഷവും ഭരിക്കും നിങ്ങള്‍ക്കെല്ലാം കാണിച്ചു തരാം എന്ന രീതിയിലുള്ള ധാര്‍്ഷ്ട്യം നിറഞ്ഞ സംസാരമാണ് ചെയര്‍മാന്റെ ഭാഗത്ത് നിന്നുണ്ടായത്.
0 Comments