കത്താത്ത തെരുവ് വിളക്കുകള്‍ക്ക് കെ.എസ്.ഇ.ബിയില്‍ കാഞ്ഞങ്ങാട് നഗരസഭയടച്ചത് 40.80 ലക്ഷം രൂപ
Saturday, October 14, 2017
കാഞ്ഞങ്ങാട്: തെരുവ് വിളക്കുകള്‍ കത്തുന്നുണ്ടോ, കത്തുന്ന വിളക്കുകള്‍ക്ക് തന്നെയാണോ വൈദ്യതി ചാര്‍ജ് ഒടുക്കിയത് എന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തെരുവ് വിളക്കുകള്‍ കത്തിച്ചതിന് 2015-16 വര്‍ഷത്തില്‍ 40.80 ലക്ഷം രൂപ ചാര്‍ജായി ഒടുക്കിയ നഗരസഭ അധികൃതര്‍ക്ക് എതിരെ ഓഡിറ്റ് റിപോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. തെരുവ് വിളക്കുകള്‍ക്ക് മീറ്റര്‍ സ്ഥാപിക്കുന്ന പ്രകൃിയ പൂര്‍ത്തീകരിക്കുകയോ, കെ.എസ്.ഇ.ബിയും നഗരസഭയും സംയുക്ത പരിശോധന നടത്തി തെരുവ് വിളക്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയോ ചെയ്തിട്ടില്ലായെന്ന വിമര്‍ശനം ഓഡിറ്റ് റിപോര്‍ട്ടിലുണ്ട്. അതു കൊണ്ട് തന്നെ നഗരസഭ തെരുവ് വിളക്കുകള്‍ സംബന്ധിച്ച് രജിസ്ട്രര്‍ സൂക്ഷിക്കണം എന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ നിര്‍ദ്ദേശം വെക്കുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ തെരുവ് വിളക്കുകള്‍ പൂര്‍ണമായും മിഴിയടച്ചിട്ട് മാസങ്ങളായി. എന്നിട്ടും ഇത്രയും തുക കെ.എസ്.ഇ.ബിക്ക് ചാര്‍ജായി അടച്ചതിന്റെ പൊരുത്തകേടാണ് ഓഡിറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
0 Comments