കെട്ടിടത്തിന് മുകളില്‍ കയറിയ മൂന്ന് ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റു; ഒരാളുടെ നില ഗുരുതരം
Tuesday, October 17, 2017
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ പള്ളിയിലെ കമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളില്‍ കയറിയ മൂന്ന് ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് ഷേക്കേറ്റു. ദര്‍സ് വിദ്യാര്‍ഥികളായ തളിപ്പറമ്പ് സ്വദേശികളായ വാഹിദ്(23), റംഷീദ്(23) കണ്ണൂര്‍ സ്വദേശി ജാസിര്‍(22) എന്നിവര്‍ക്കാണ് ഷേക്കേറ്റത്. ഇതില്‍ വാഹിദിന്റെ നില ഗുരുതരമാണ്. വാഹിദ് മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ ഐ.സി.യുവില്‍ ചികില്‍സയിലാണ്. മറ്റു രണ്ടു പേരുടെ പരിക്ക് സാരമുള്ളതല്ല. ഇവരും മംഗലാപുരം ആസ്പത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12.05ഓ ടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് മുകളില്‍ ആദ്യം കയറിയ വാഹിദിനാണ് ആദ്യം ഷോക്കേറ്റത്. വാഹിദിന്റെ നില വിളി കേട്ട് ജാസിറും റംഷീദും ടോയിലറ്റിന് മുകളില്‍ കയറിയ ജാസിറിനും റംഷീദിനും മുകളില്‍ തളം കെട്ടി നിന്ന വെള്ളത്തില്‍ നിന്ന് ഷേക്കേല്‍ക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വഴിയാത്രക്കാരും പരിസര വാസികളും ഏറെ കഷ്ടപ്പെട്ടാണ് മൂവ രെയും രക്ഷ പ്പെടുത്തി താഴെയിറക്കിയ ശേഷം മന്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടു പോയത്. പള്ളി കമ്പൗണ്ടിനകത്ത് കൂടി പോകുന്ന ഹൈ ടെന്‍ഷന്‍ ലൈനില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റിരിക്കുന്നത്. പള്ളി കെട്ടിടത്തിന് മുട്ടത്തക്ക രൂപത്തിലാണ് വൈദ്യുതി ലൈന്‍ കടന്ന് പോവുന്നത്. ഇത് മാറ്റാന്‍ അതിഞ്ഞാല്‍ ജമാഅത്ത് കമ്മിറ്റി നേരെത്തെ കെ.എസ്.ഇ.ബിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവ സ്ഥലം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. എത്രയും പെട്ടന്ന് ലൈന്‍ മാറ്റി സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
0 Comments