ചെറുവത്തൂർ: കഴിഞ്ഞ 15 വർഷമായി ചെറുവത്തൂരിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് മൊബൈൽ പാർക്കിന്റെ നവീകരിച്ച ഷോറൂം ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സോണൽ പ്രസിഡണ്ട് ഡോ:ഷാഹുൽ ഹമീദ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. സർവ്വീസ് സെന്റർ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് നാൽത്തടുക്കയും സെൽഫി ഫോട്ടോ മത്സരം ശരത്ത് മാണിയാട്ടും ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സെൽഫി ഫോട്ടോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഭാഗ്യശാലികൾക്ക് മൊബൈൽ ഫോൺ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകും. ഉദ്ഘാടന ദിവസം ഐഡിയ സിം കാർഡ് വാങ്ങുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് മൊബൈൽ ഫോൺ സമ്മാനം നൽകും.
ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട്.
0 Comments