ആഘോഷ നിറവില്‍ രാജ്യം: വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിച്ച് ട്രംപ്

ആഘോഷ നിറവില്‍ രാജ്യം: വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ആഘോഷ നിറവില്‍ രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ വൈറ്റ് ഹൗസിലും ഇന്ത്യക്കാര്‍ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ദീപാവലി ആഘോഷം ശ്രദ്ധേയമായി. ഐക്യരാഷ്ര്ട സഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ, ആരോഗ്യപരിരക്ഷ ഏജന്‍സി മേധാവി സീമ വര്‍മ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമായിരുന്നു ട്രംപിന്റെ ആഘോഷം.

ശസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഇന്തോഅമേരിക്കന്‍ വംശജര്‍ നല്‍കുന്ന സംഭാവനയെ പ്രസിഡന്റ് ട്രംപ് പ്രശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഊഷ്മള ബന്ധത്തെയും അദ്ദേഹം അനുസ്മരിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.

Post a Comment

0 Comments