കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് ബിപി കുറവാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ താമസിച്ചെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ നിര്‍ജലീകരണമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയെന്ന് പ്രിന്‍സിപ്പല്‍ കെ. ശ്രീധര്‍ പറഞ്ഞു. സിസിടിവിയില്‍ നിന്ന് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം, സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് ധര്‍ണ്ണ നടത്തി.
0 Comments