കാഞ്ഞങ്ങാട് ഐസ്‌ക്രീം പാര്‍ലറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
Wednesday, October 18, 2017
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തെ ഐസ്‌ക്രീം പാര്‍ലറിന് തീപിടിത്തമുണ്ടായി. ഇന്ന് രാവിലെയാണ് സംഭവം. കോട്ടപ്പുറത്തെ എം.കെ മുസാന്റെ ഐസ്‌ക്രീം പാര്‍ലറിനാണ് തീപിടിത്തമുണ്ടായത്. ഫ്രീസര്‍ പൂര്‍ണമായും കത്തി നശിച്ചു. കാഞ്ഞങ്ങാട് നിന്നുള്ള ഫയര്‍ ഫോഴ്‌സ് വന്ന്് തീയണച്ചു. റെഫ്രിജറേറ്ററില്‍ തീ പിടിച്ചതിന്റെ തുടര്‍ന്ന് പുക പടര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.
0 Comments