ബല്ലാകടപ്പുറം എം.സി.ബി.എം.എ.എൽ.പി.സ്കൂളിന് എം.പി.ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം

ബല്ലാകടപ്പുറം എം.സി.ബി.എം.എ.എൽ.പി.സ്കൂളിന് എം.പി.ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം

കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം എം.സി.ബി.എം.എ.എൽ.പി.സ്കൂളിന് എം.പി.ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടന കര്‍മ്മം  കാസർഗോഡ് എം.പി.പി. കരുണാകരൻ നിര്‍വഹിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ എൽ.സുലൈഖ, എം.പി.ജാഫർ, കെ.വേലായുധൻ, ഹൈദരലി ,സി.എച്ച് ഹമീദ് ഹാജി,എം.കെ.കുഞ്ഞബ്ദുല്ല ഹാജി, എം.അബൂബക്കർ ഹാജി, ഗണേശൻ.കെ.പി, കെ.എച്ച്.ഇബ്രാഹിം, സതി.കെ.വി, ആയിഷ ബി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ പ്രധാനധ്യാപിക ഷൈനി ജോസഫ് സ്വാഗതവും,പി.ടി.എ പ്രസിഡന്റ് സലീം.കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments