ചെന്നൈ: കാമുകിയേയുമായി ഉടക്കിയതില്‍ മനംനൊന്ത് എന്‍ജിനിയറിങ് ബിരുദധാരിയായ യൂവാവ് മാളിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചെന്നൈയിലെ വടപളനിയിലുള്ള വിജയാ ഫോം മാളിനു മുകളില്‍ നിന്നും ചാടിയാണ് 27കാരന്‍ ആത്മഹത്യ ചെയ്തത്.
പി. യുവരാജ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. തന്റെ കാമുകിയുമായി മാളിലെത്തിയ ഇയാള്‍ നേരെ ഫുഡ് കോര്‍ട്ടിലേക്ക് പോകുകയായിരുന്നു. അവിടെ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ യുവതിയുടെ ആരോപണത്തില്‍ മനം നൊന്താണ് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്‍പെ മരിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് ഇരുവരും മാളില്‍ എത്തിയത്. 2.45 ഓടെ ഫുഡ് കോര്‍ട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടുകായിരുന്നുവെന്ന് സിസി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇരുവരും തമ്മില്‍ മൂന്ന് വര്‍ഷത്തെ പരിചയമാണുള്ളത്. ഡിന്‍ഡിഗല്‍ സ്വദേശിയായ പെണ്‍കുട്ടി ദീപാവലി ആഘോഷിക്കുവാനായി ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.
ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി ചെയ്യുന്നയാളാണ് യുവരാജ്. സാളിഗ്രാമത്തില്‍ ബന്ധുവീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
0 Comments