കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും പെട്രോൾ-ഡീസൽ-പാചക വാതകത്തിന്റെയും ക്രമാധീതമായ വില വർദ്ധനക്കെതിരെയും ജി.എസ.ടി ക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മഞ്ചേശ്വരത്ത് നിന്ന് തുടങ്ങുന്ന പടയൊരുക്കo എന്ന ജാഥ വൻ വിജയമാക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മ പൊതുജനമദ്ധ്യത്തിൽ തുറന്ന കാട്ടാൻ ഈ അവസരം വിനിയോഗിക്കണമെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജാഥയുടെ വിജയത്തിനായി ബ്ലോക്ക് കോൺഗ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 21ന് പ്രചരണ ജാഥ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
ഉദ്ഘാടന ചടങ്ങ് കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വൈകുന്നേരം ഒഴിഞ്ഞവളപ്പിൽ സമാപിക്കും. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് DV ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.രത്നാകരൻ, കെ.പി.മോഹനൻ പ്രവീൺ തോയമ്മൽ പി.കെ.ചന്ദ്രശേഖരൻ ,എം കഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ