കാഞ്ഞങ്ങാട് : ശബരിമല ദര്‍ശനം കഴിഞ്ഞ് പുലർകാലം മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകിലിടിച്ച് അഞ്ച്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കെ ഏ. 19 ഏ.ഏ. 2835 നമ്പര്‍ ഇന്നോവ കാറാണ് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ സെൻട്രൽ ചിത്താരിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിയുടെ പിറകിലിടിച്ചത്.
മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. അപകടത്തില്‍ പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് കാറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്നു പേരെ അടുത്തുള്ള ആശുപത്രിയിലും ഗുരുതര മായി പരിക്കേറ്റ രണ്ടു പേരെ മംഗളൂരു ആശുപത്രിയിലും
പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം
പൂര്‍ണ്ണമായും തകര്‍ന്നു.
0 Comments