പെരിയ: കുഴല്‍ കിണര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ലോറിക്കടിയില്‍പെട്ടയാളെ പുറത്തെടുത്തത് രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം. പെരിയ മൂന്നാംകടവ് ഇറക്കത്തിലാണ് ബുധനാഴ്ച വൈകിട്ട് അപകടമുണ്ടായത്. ലോറി മറിഞ്ഞതോടെ ഒരാള്‍ ഇതിനടിയില്‍പെടുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കടിയില്‍പെട്ടയാള്‍ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് വിവരം.
0 Comments