ആരാണ് ഖാസി സി.എം അബ്ദുല്ല മുസ്ല്യാരുടെ കൊലക്കേസ് തെളിയാതെ കിടക്കുന്നതിന് കാരണക്കാര്‍? (ക്രൈം റിപോര്‍ട്ടര്‍)

ആരാണ് ഖാസി സി.എം അബ്ദുല്ല മുസ്ല്യാരുടെ കൊലക്കേസ് തെളിയാതെ കിടക്കുന്നതിന് കാരണക്കാര്‍? (ക്രൈം റിപോര്‍ട്ടര്‍)

കാസര്‍കോട്: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം അബ്ദുല്ല മുസ്ല്യാരുടെ കൊലക്കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ആരാണ് യഥാര്‍ത്ഥത്തില്‍ സി.എം അബ്ദുല്ല മുസ്ല്യാരുടെ മരണം തെളിയാതെ കിടക്കുന്നതിനുള്ള ഉത്തരവാദികള്‍. മീഡിയ പ്ലസ് ആ കൊലപാതക കേസിലെ നാള്‍ വഴികളിലുടെ പോകുകയാണ്.  www.mediaplusnews.com ആദ്യം നടന്ന പോസ്റ്റ് മാര്‍ട്ടം റിപോര്‍ട്ട് മുതല്‍ സി.ബി.ഐ കേസ് വരെ നടന്ന സംഭവങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചാല്‍ അവി ടെ യെല്ലാം സംഭവിച്ച വീഴ്ചകളാണ് സി.എമി ന്റെ കൊലപാതകത്തി ന്റെ ചുരുളഴിയാതെ കിടക്കുന്നതിനു കാരണമായി ചൂണ്ടികാണിക്കാന്‍ തോന്നുന്നത്.

2010 ഫെബ്രുവരി 15ന് സി.എമിന്റെ മയ്യത്ത് ചെമ്പരിക്ക കട ലോരത്ത് കാണുന്നത് മുതലുള്ള സംഭവങ്ങളില്‍ എടുത്ത നിലപാടുകളും കേസ ന്വേഷണങ്ങളിലും വലിയ വീഴ്ചയാണ് സംഭവിച്ചത്. www.mediaplusnews.com ആദ്യം നടന്ന പോസ്റ്റ് മോര്‍ട്ടം സാധാരണ രീതിയിലുള്ള പോസ്റ്റ് മോര്‍ട്ടമായിരുന്നു നടന്നത്. അതല്ല, ശരിക്കും ഡീറ്റെയില്‍ഡ് പോസ്റ്റ് മോര്‍ട്ടം സി.എമിന്റെ കാര്യത്തില്‍ ഉണ്ടാവണമായിരുന്നു. ഒരു പൊലിസ് സര്‍ജന്‍ മാത്രമുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന സാധാ പോസ്റ്റ് മോര്‍ട്ടത്തിലുടെ ഒരിക്കലും സി.എമിന്റെ മരണ കാരണം വ്യക്തമാകാനിടയില്ല. അസ്വഭാവിക മരണം മാത്രമല്ല സി.എമിനുണ്ടായിരിക്കുന്നത്. www.mediaplusnews.com ഉത്തര മലബാര്‍ കണ്ട ഏറ്റവും പ്രഗല്‍ഭനായ മുസ്ലിം പണ്ഡിതനായിരുന്നു അദ്ദേഹം. മരണത്തിന്റെ അസ്വഭാവികത കണക്കിലെടുത്ത് അന്ന് ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൊണ്ട് പോസ്റ്റ് മോര്‍ട്ടം നടത്തണമായിരുന്നു. അത് സംഭവിച്ചില്ല. www.mediaplusnews.com 

പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് മാത്രമായിരുന്നുണ്ടായിരുന്നത്. അത് കൂടുതല്‍ അന്വേഷണത്തിന് വിധേയമായില്ല. ഇതു കുടാതെ മരണം സംഭവിച്ച ആദ്യ മണിക്കൂറുകളില്‍ അവി ടെ എത്തിയ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയടക്കമുള്ളവര്‍ കരുതി കൂട്ടിയല്ലെങ്കിലും നടത്തിയ ചില പരമാര്‍ശങ്ങള്‍ കേസി ന്റെ മെറിറ്റിനെ ബാധിച്ചു. സി.എം അവസാനമായി വിവര്‍ത്തനം ചെയ്യാന്‍ വെച്ച ബുര്‍ദ എന്ന ബൂസ്വാരി ഇമാമി ന്റെ പ്രവാചക സ് നേഹ കവിത തെറ്റിദ്ധാരണജനകമായി ഉദ്ധരിച്ച് മരണം ആത്മഹത്യ എന്ന രീതിയില്‍ വ്യാഖ്യാനിച്ചു. പിന്നീട് വന്ന എല്ലാ അ ന്വേഷണങ്ങളും ആ പാത പിന്തുടര്‍ന്നു. www.mediaplusnews.com  ലോക്കല്‍ പോലിസ് അ ന്വേഷണം പരാജയമായിരുന്നു. പിന്നീട് നല്‍കിയ ക്രൈംഡിറ്റാച്ച് മെന്റും സി.ബി.ഐയും വ രെ ആത്മഹത്യയ്ക്കപ്പുറം കേസിനെ കൊണ്ടു പോയില്ല. ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലിസിനെ ആ സമയത്ത് ചെമ്പരിക്കയിലും പരിസര പ്ര ദേശങ്ങളിലും സംഭവിച്ച അസ്വാഭവികമായി വന്ന് പോയ ആളുകള്‍, അവരു ടെ ഇടപാടുകള്‍ എന്നിവ അന്വേഷിക്കുന്നതില്‍ പരാജയമായിരുന്നു.

ഇ പ്പോള്‍ വന്നിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു ഓട്ടോ ഡ്രൈവറായിരുന്ന ആളാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അയാളുടെ ഭാര്യ പിതാവ് (അമ്മോച്ചന്‍) ആണ് ക്വ ട്ടേഷന്‍ ടീമി ന്റെ ഇടനിലക്കാരന്‍ എന്ന് പറയുന്നത്. വെളി പ്പെടുത്തല്‍ നടത്തിയാളെയും കുടാതെ ക്വ ട്ടേഷന് ഇടനിലക്കാരനായാ ളെയും ചോദ്യം ചെയ്യണം. അതിന് പുതിയ പുനരന്വേഷണം അത്യാവശ്യമായി വരും. അതിനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാവേണ്ടത്. സി.എം മരിച്ചത് കൊലപാതകമാണെങ്കില്‍ അതിന്റെ സത്യം പുറത്തുവരണം.

Post a Comment

0 Comments