കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം

കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം

കണ്ണൂര്‍:  പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം കെ.എസ്.ടി.പി. പുതിയറോഡില്‍ സ്വകാര്യബസ്സുകളിടിച്ച് അഞ്ചു മരണം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.  
നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട് ടയര്‍മാറ്റുന്നതിനിടെയാണ് മറ്റൊരു ബസ് വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പഴയങ്ങാടിയിലേക്ക് പോകുകയായിരുന്നു ബസ്. ബസിന് പിന്നില്‍ നിന്നവരാണ് മരിച്ചത്.

Post a Comment

0 Comments