എസ് ടി യു മാണിക്കോത്ത് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു

എസ് ടി യു മാണിക്കോത്ത് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: എസ് ടി യു പാര്‍ലിമെന്റ് മാര്‍ച്ചിലും സംയുക്ത മഹാ ധര്‍ണ്ണയിലും പങ്കെടുക്കാന്‍ വേണ്ടി  ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന എസ്ടിയു  മാണിക്കോത്ത്  യൂണിറ്റ് ട്രഷറര്‍ എം എ  മൊയ്തീനും, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മേസ്ത്രിക്കും, മണ്ഡലം ഭാരവാഹികളായ യൂനുസ് വടകര മുക്ക്, കരീം കുശാല്‍ നഗര്‍, ജാഫര്‍ മൂവാരിക്കുണ്ട്, വിവിധ ഫെഡറേഷന്‍ ഭാരവാഹികളായ കരീം മൂന്നാം മൈയില്‍, ഷൂക്കൂര്‍ ബാവാനഗര്‍, റഷീദ് മുറിയനാവി, ഷരീഫ് കുണിയ, മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍ എന്നിവര്‍ക്ക് എസ് .ടി യു  മാണിക്കോത്ത്  യൂണിറ്റ്  യാത്രയപ്പ്  നല്‍കി. മാര്‍ച്ചിലും ധര്‍ണ്ണയില്‍ പങ്കെടുക്കുന്നവരെ ചടങ്ങില്‍ വെച്ച് ഷാളണിയിച്ചു അനുമോദിക്കുകയും ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു, അഹമ്മദ് കപ്പണക്കാല്‍ സ്വാഗതം പറഞ്ഞു, മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, അജാനൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി,  മുസ്ലീം ലീഗ് മാണിക്കോത്ത് ശാഖ പ്രസിഡന്റ് അഷ്‌റഫ് പി, എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, മണ്ഡലം ഭാരവാഹികളായ യൂനുസ് വടകര മുക്ക് ,കരീം കുശാല്‍ നഗര്‍, ജാഫര്‍ മൂവാരിക്കുണ്ട്, വിവധ ഫെഡറേഷന്‍ ഭാരവാഹികളായ, കരീം മൂന്നാം മൈയില്‍, ഷൂക്കൂര്‍ ബാവാനഗര്‍, റഷീദ് മുറിയനാവി, ഷരീഫ് കുണിയ, മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍ കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, യൂണിറ്റ് ഭാരവാഹികളായ അസീസ് മാണിക്കോത്ത്, മുഹമ്മദ് ശാഫി, സുബൈര്‍ എം കെ ചിത്താരി, അന്തുമായി ബദര്‍ നഗര്‍, അന്‍സാരി ചിത്താരി, അഷ്‌റഫ് മൗലാക്കിരി , അബ്ദുല്‍ ഖാദര്‍ എം കെ , മജീദ് നഫ്‌സി, മുഹമ്മദലി, ചുമട്ട് തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ യൂനസ് , സുബൈര്‍, ആസിഫ്, ഹനീഫ, ജാബിര്‍ കെ എം സി സി യുടെ പ്രവര്‍ത്തകന്‍ അഷ്‌റഫ് പി മാണിക്കോത്ത് ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രസിഡന്റ്  ഷുഹൈല്‍ എം എ  തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിറ്റ് ട്രഷറര്‍ എം എ മൊയ്തീന്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments