കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസ് ലോറിയില്‍ ഇടിച്ച് 20 പേര്‍ക്ക് പരിക്ക്
Sunday, November 05, 2017
വടകര: വടകര കൈനാട്ടിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോട്ടയത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികകയായിരുന്ന കെ എസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഒരുഭാഗം മുഴുവൻ തകർന്ന നിലയിലാണുള്ളത്. അപകടത്തിൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
0 Comments