പടന്നക്കാട് നാഷണല്‍ ഹൈവേ ടോള്‍ ബൂത്ത് പൊളിച്ച് മാറ്റി
Tuesday, November 07, 2017
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയില്‍ അപകടാവസ്ഥയിലുണ്ടായിരുന്ന ടോള്‍ ബൂത്ത് ഹൈവേ അധികൃതര്‍ പൊളിച്ച് മാറ്റി.ഹൈവേ റോഡിലെ ടോള്‍ പിരിവ് ഒഴിവാക്കി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിട്ടും പല സാങ്കേതികത്വ കാരണങ്ങളാല്‍ ടൂള്‍ ബൂത്തു് പൊളിച്ച് മാറ്റിയിരുന്നില്ല. അപകടാവസ്ഥയിലായിരുന്ന ടോള്‍ ബൂത്ത് പൊളിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കുവാന്‍ കൗണ്‍സിലര്‍ അബ്ദുള്‍ റസാക്ക് തയിലക്കണ്ടിയും സാമൂഹിക സാംസ്‌കാരിക സംഘടനകളും അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
0 Comments