കൊച്ചി; കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജേസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നെന്ന ദേശീയ വനിത കമ്മീഷന്‍ രേഖ ശര്‍മ്മയുടെ പ്രസ്താവനയെ കുറിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ദേശീയ വനിതാ കമ്മീഷന്‍ അങ്ങനെ പറഞ്ഞത്. കേരളത്തെ കൃത്യമായി മനസിലാക്കാതെയാണ് രേഖ ശര്‍മ്മയുടെ പ്രസ്താവന. ദേശീയ തലത്തില്‍ സംസ്ഥാനത്തെ ഇകഴ്ത്തിക്കാണിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.
ഹാദിയ കേസില്‍ സംസ്ഥാന കമ്മീഷന്‍ കൃത്യമായി ഇടപെട്ടിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ സന്ദര്‍ശനത്തെക്കുറിച്ച് സംസ്ഥാന കമ്മീഷന് അറിയിപ്പ് ലഭിച്ചിരുന്നില്ല. സംസ്ഥാന കമ്മീഷനോട് യാതൊരു റിപ്പോര്‍ട്ടും ദേശീയ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. അതേസമയം സംസ്ഥാന വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിച്ചില്ലെന്ന് ആരോപിച്ച് ചില വിദ്യാര്‍ത്ഥി സംഘടനകള്‍ മുദ്രാവാക്യം വിളിച്ചൂ.
0 Comments