തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ ചികിത്സ സൗജന്യമായി നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനം. ഇന്‍ഷൂറന്‍സ് കമ്പനികളുമായി ചേര്‍ന്ന് പദ്ധതിനടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും താലൂക്ക് ആശുപത്രികളിലുമാണ് പദ്ധതി നടപ്പാക്കുക. പരുക്കേറ്റയാള്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെങ്കില്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ടില്‍ നിന്ന് ചികിത്സാ ചെലവ് നല്‍കും. ആദ്യ 48 മണിക്കൂര്‍ നേരത്തെ ചികിത്സക്കാണ് ഈ തുകയും അനുവദിക്കുക.
0 Comments