ചെന്നൈ: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും നിശ്ചലമായി ചെന്നൈ നഗരം. നഗരത്തിന്റെ പ്രധാന ഇടങ്ങളില്‍ എല്ലാം വെളളം കയറിയിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ജനങ്ങള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ജില്ലകളില്‍ സ്‌കൂളുകള്‍ തുടര്‍ച്ചയായി മൂന്നുദിവസം അടഞ്ഞ് കിടക്കുകയാണ്.
ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി നീക്കംചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മഴക്കെടുതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നു . ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരോ ജില്ലകളിലും ദുരന്ത നിവാരണസേനകള്‍ സന്നദ്ധമാണ്. ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ 4399 കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്
0 Comments