പഴയങ്ങാടി: പഴയങ്ങാടിക്കടുത്ത് ബസിടിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച രാത്രി ഏഴെകാലോടെയാണ് അപകടമുണ്ടായത്.
അപകടമുണ്ടാക്കിയ വിഘ്‌നേശ്വര എന്ന ബസ് ഓടിച്ചിരുന്ന ചെങ്ങല്‍ സ്വദേശി രുതീഷിനെ പോലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ മരിച്ച അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പഴയങ്ങാടി ഭാഗത്തേക്ക് പോയ അന്‍വിദ എന്ന ബസ് ടയര്‍ കേടായതിനേത്തുടര്‍ന്ന് നിര്‍ത്തിയിട്ടപ്പോഴായിരുന്നു അപകടം. ബസ് മാറിക്കയറാനായി പുറത്തിറങ്ങി നിന്നവരെയാണ് പിന്നാലെ വന്ന വിഘ്‌നേശ്വര എന്ന ബസ് ഇടിച്ചത്.
0 Comments