മൂല്യച്യുതിക്കെതിരെ പദ്ധതികൾ ആവിശ്കരിച്ച് എസ് കെ എസ് എസ് എഫ് അൽ അസാസ് ക്യാമ്പ് സമാപിച്ചു

മൂല്യച്യുതിക്കെതിരെ പദ്ധതികൾ ആവിശ്കരിച്ച് എസ് കെ എസ് എസ് എഫ് അൽ അസാസ് ക്യാമ്പ് സമാപിച്ചു

നുള്ളിപ്പാടി: വിദ്യാർത്ഥികളിലും കാമ്പസുകളിലും വർദ്ധിച്ചു വരുന്ന മൂല്യച്യുതിക്കെതിരെ പദ്ധതികൾ ആവിശ്കരിച്ച് എസ് കെ എസ് എസ് എഫ് ജില്ല കാമ്പസ് വിംഗ് നുള്ളിപ്പാടി സൈദുബ്നു ഹാരിസ്മസ്ജിദിൽ സംഘടിപ്പിച്ച അൽ അസാസ് നിശാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്ന് നേരത്തേ രജിഷ്ടർ ചെയ്ത പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വിദ്യാർത്ഥികളിൽ വളർന്നു വരുന്ന മൂല്യച്യുതിക്കെതിരെയും അധാർമികക്കെതിരെയും കാമ്പസുകളിൽ ബോധവൽകരണം നടത്താൻ വിവിധ പദ്ധതികൾക്ക് രൂപം നൽകി.ഇന്റർ കോളേജ് ക്വിസ്സ് മൽസരം, പ്രബന്ധരചന മൽസരം, ബോധവൽക്കരണം,ടേബിൾ ടോക്ക്, കാമ്പസ് കാൾ തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകി.എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ ക്യാമ്പ് ഉൽഘാടനം ചെയ്തു.ചെയർമാൻ അൻവർ ഷാഹിദ് അദ്ധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ല ജന. സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി മുഖ്യാതിധിയായി.കാമ്പസ് വിംഗ് സംസ്ഥാന കൺവിൻ മുഹമ്മദ് ഷബിൻ, റഫീഖ് ചെന്നൈ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഉമറുൽ ഫാറൂഖ് ദാരിമി, പി എച്ച് അസ്ഹരി ആദൂർ, അബ്ദുസലാം മൗലവി ബെദിര, ഫൈറൂസ് ബേക്കൂർ, മുഷ്താഖ് അൻവർ മുട്ടുന്തല, ഫർഹാൻ, മിഷൽ റഹ്മാൻ, നൗസീഫ് ,ബിലാൽ ആരിക്കാടി, അനീസ് ജബൽ നൂർ, ഫായിസ് ബദിയടുക്ക, രിസ് വാൻ കാഞങ്ങാട് സംസാരിച്ചു. സമാപന സംഗം ജില്ല പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന ഉൽഘാടനം ചെയ്തു.ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അദ്ധ്യക്ഷത വഹിച്ചു.

Post a Comment

0 Comments