സുതാര്യതയാണ്‌ പൊതു പ്രവർത്തനത്തിന്റ മുഖ മുദ്ര; പി.ബി. അബ്ദുറസ്സാഖ്‌ എം.എൽ.എ.

സുതാര്യതയാണ്‌ പൊതു പ്രവർത്തനത്തിന്റ മുഖ മുദ്ര; പി.ബി. അബ്ദുറസ്സാഖ്‌ എം.എൽ.എ.

കുവൈത്ത്‌ സിറ്റി: വ്യക്തി ജീവിതത്തിലെ വിശുദ്ധിയും, സുതാര്യതയുമാണ്‌ പൊതു പ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും, തിരിഞ്ഞ്‌ നോക്കുമ്പോൾ തന്റ പൊതു പ്രവർത്തനം അത്തരം കാര്യങ്ങളിൽ സുക്ഷമത പാലിച്ച്‌ കൊണ്ടുള്ളതാണെന്നും, തുടർന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും പി.ബി.അബ്ദുറസ്സാഖ്‌ എം.എൽ.എ. പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ എം.എൽ.എ. യ്ക്ക്‌   കുവൈത്ത്‌ കെ.എം.സി.സി. കാസർഗോഡ്‌ ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ്‌ പ്രസിഡന്റ്‌ ഖാദർ കൈതക്കാടിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണ യോഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര നേതാക്കളായ എം.കെ.അബ്ദുറസാഖ്‌, ഇസ്മായിൽ ബേവിഞ്ച, ഫാസിൽ കൊല്ലം, സൈനുദ്ദീൻ കടിഞ്ഞിമൂല ജില്ലാ ചെയർമാൻ അഷ്‌റഫ്‌ തൃക്കരിപ്പൂർ, സുഹൈൽ ബല്ല തുടങ്ങിയവർ ആശസകൾ അർപ്പിച്ച്‌ സംസാരിച്ചു. വിവിധ മണ്ഢലം കമ്മിറ്റികളെ പ്രതിനിധീകരിച്ച്‌ മൊയ്തീൻ ബായാർ ( മഞ്ചേശ്വരം), അബ്ദു കടവത്ത്‌ (കാസർഗോഡ്‌), കുതുബുദ്ദീൻ (ഉദുമ), അലി മാണിക്കോത്ത്‌ (കാഞ്ഞങ്ങാട്‌) റഫീഖ്‌ ഒളവറ (തൃക്കരിപ്പൂർ) എന്നിവർ എം.എൽ.എ. യ്ക്ക്‌ ഹാരാർപ്പണം നടത്തി.മിനാപ്പീസ്‌ ജുമാസ്ജിദ്‌ ഖത്തീബ്‌ ശിഹാബ്‌ ബാഖവി പ്രാർത്ഥനയ്ക്ക്‌ നേതൃത്വം നൽകി. ജില്ലാ ജന: സെക്രട്ടറി മിസ്‌ഹബ്‌ മാടമ്പില്ലത്ത്‌ സ്വാഗതം പറഞ്ഞു.ഉപദേശക സമിതി അംഗം പി.പി. ഇബ്രാഹിം പ്രവർത്തക സമിതി അംഗങ്ങളായ സുബൈർ കാടങ്കോട്‌, എം.എസ്‌.കെ.വി. ഷരീഫ്‌, സിദ്ദീഖ്‌ എതിർത്തോട്‌, ജില്ലാ കമ്മിറ്റി മുൻ ട്രഷറർ റഹ്മാൻ മദർ ഇന്ത്യ തുടങ്ങിയവർ  സ്വീകരണ യോഗത്തിന്‌ നേതൃത്വം നൽകി.ഹൃദ്യമായ സ്വീകരണത്തിന്‌ പി.ബി. അബ്ദുറസ്സാഖ്‌ എം.എൽ.എ. നന്ദി പ്രസംഗം നടത്തി.

Post a Comment

0 Comments