ദുബയ്: ദുബയ് റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിക്കെതിരെ (ആര്‍.ടി.എ) ഇ മെയില്‍ പരാതി അയച്ച ഇന്ത്യക്കാരനെതിരെ കേസ്. നിന്ദ്യമായ രൂപത്തിലാണ് പരാതിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പ്രതി സൈബര്‍ നിയമം ദുരുപയോഗം നടത്തിയതായിട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മര്‍പ്പിച്ച കുറ്റപത്രത്തില്‍ ബോധിപ്പിച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെ പണം കൈവശപ്പെടുത്താനായി അധികൃതര്‍ മനപ്പൂര്‍വ്വം െ്രെഡവിംഗ് ടെസ്റ്റ് പരാജയപ്പെടുത്തി തുടര്‍ച്ചയായി പണം ഈടാക്കുന്നതായിട്ടാണ് ഇ മെയില്‍ പരാതിയില്‍ ആരോപിച്ചിരുന്നത്്. ഇദ്ദേഹം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ നിന്നുമാണ് സന്ദേശം അയച്ചതെന്ന് ദുബയ് പോലീസ് നടത്തിയ അന്യേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസിന്റെ വിചാരണ അടുത്ത മാസം 5 ന് ആരംഭിക്കും.
0 Comments