
ചിത്താരി: മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ യുവാക്കളുടെ കൂട്ടായ്മയായ മുസ്ലിം കൾച്ചറൽ സെന്ററിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് നാളെ വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് ചെയർമാൻ പി.ബി.നിസാർ പതാകയുയർത്തും. രാത്രി 7 ന് മുദരിസ് കെ.പി.അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡണ്ട് സി.എച്ച്.അഹ്മദ് അഷ്റഫ് മൗലവി അധ്യക്ഷത വഹിക്കും. പ്രസിഡന്റ് എം.സി.മുർഷിദ് സ്വാഗതവും സെക്രട്ടറി കെ.പി.ശിബിലി നന്ദി പ്രസംഗവും നടത്തും. തുടർന്ന് ഹാഫിള് അബ്ദുൽ മുൻഈം മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 3 30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങും തദ്ദേശ സ്വയംഭരണ ഹജ്ജ് വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, വിശിഷ്ടാതിഥികളായി സംബന്ധിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിക്കും. അതേ ദിവസം രാത്രി 8 ന് പ്രശസ്ത കാഥികൻ സുബൈർ മാസ്റ്റർ തോട്ടിക്കൽ ടീമിന്റെ ഇസ്ലാമിക കഥാപ്രസംഗം നടക്കും. തുടർന്നുള്ള രാത്രികളിൽ പ്രശസ്ത പ്രഭാഷകന്മാരായ നവാസ് മന്നാനി പനവൂർ, വഹാബ് നഈമി കൊല്ലം പ്രഭാഷണം നടത്തും. സമാപന ദിവസമായ ഞായറാഴ്ച രാത്രി ശൈഖുനാ മൂരിയാട് ഉസ്താദ് കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും. സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്തഗ്രൂപ്പ് നിർണയ ക്യാമ്പും ഞായറാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടും.എം.സി.മുർഷിദ്, പി.ബി.നാസർ, എൻ.സി.നിയാസ്, പി.ബി.ഷക്കീബ്, പി.ബി.ജാഫർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments