വെള്ളിയാഴ്‌ച, നവംബർ 17, 2017
ചിത്താരി: നവംബർ 19 വരെ നടക്കുന്ന മുസ്ലിം കൾച്ചറൽ സെന്ററിന്റെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 3 30 ന് സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. കേരള തദ്ദേശ സ്വയംഭരണ-വഖഫ് കാര്യം വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ പി.ബി.അബ്ദുറസാഖും എൻ.എ.നെല്ലിക്കുന്നും വിശിഷ്ടാതിഥികളായി സംബന്ധിക്കും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിക്കും. ജമാഅത്ത് പ്രസിഡണ്ട് സി.എച്ച്.അഹ്മദ് അഷ്റഫ് മൗലവി അധ്യക്ഷത വഹിക്കും. പ്രസിഡന്റ് എം.സി.മുർഷിദ് സ്വാഗതവും ചെയർമാൻ പി.ബി.നിസാർ നന്ദി പ്രസംഗവും നടത്തും. പിന്നെ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ജമാഅത്ത് ഭാരവാഹികളായ അബ്ദുൽ ലത്തീഫ്, കൂളിക്കാട് അബ്ദുൽ ഖാദർ, കക്കൂത്തിൽ ഹസൈനാർ ഹാജി, ഇ.കെ.മുഹമ്മദ് കുഞ്ഞി, സി.എം.അഷ്റഫ്, സി.എം.ബഷീർ, സി.കെ.അബ്ദുൽ ഖാദർ ഹാജി, സി.എം.ഹസ്സൻ, എം.കുഞ്ഞബ്ദുല്ല ആശംസാപ്രസംഗം നടത്തും. കെ.പി.ശിബിലി, എം.കെ.ഷിഹാബ്, എൻ.സി.നിയാസ് സംബന്ധിക്കും. രാത്രി 8 ന് സുബൈർ മാസ്റ്റർ തോട്ടിക്കൽ ടീമിന്റെ ഇസ്ലാമിക കഥാപ്രസംഗം നടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ