തിങ്കളാഴ്‌ച, നവംബർ 20, 2017
ബോവിക്കാനം: സുന്നി യുവജന സംഘം ആലൂര്‍ യൂണിറ്റ് സമ്മേളന ഉപഹാരം കുടിവെള്ളം പദ്ധതി നാടിന് സമര്‍പ്പിച്ചു. കേരള മുസ്ലീം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദ് ടി.കെ കുടിവെള്ള പദ്ധതി ഉല്‍ഘാടനം ചെയ്തു. ആലൂരിന്‍റെ പ്രധാന ഭാഗത്താണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്, മുമ്പ് കുടിവെള്ളത്തിന് വീടുകളെ ആശ്രയിക്കേണ്ട അവസ്ഥ ആയിരുന്നു. കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചത് പൊതു ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. യൂണിറ്റ് സെക്രട്ടറി സവാദ് ടി.കെ, ഫൈസല്‍ കടവില്‍, ജാഫര്‍ ടി.എ, എസ്.എസ്.എഫ് പ്രവര്‍ത്തകരായ  ഇസ്മായില്‍ എം.കെ, അഷ്റഫ് ടി.എ, ഇര്‍ഫാന്‍ കടവില്‍, ജുനൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ