കൊച്ചി: ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തിനു കൊച്ചി വേദിയാകും. കൊല്‍ക്കത്തയില്‍ നടത്താനിരുന്ന മത്സരമാണ് കൊച്ചിയിലേയ്ക്ക് മാറ്റിയത്. കേരള ബ്ലാസ്‌റ്റേഴ്‌സും, അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
നവംബര്‍ 17 നാണ് ഐഎസ്എല്‍ നാലാം സീസണിനു പന്തുരുളുന്നത്. ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മത്സരം കൊച്ചിയിലേയ്ക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് ആദ്യമായാണ് കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലിന് വേദിയാകുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ കൊല്‍ക്കത്തയില്‍ ആയിരുന്നു
പുതിയ വേദി മാറ്റത്തോടെ 2018 ഫെബ്രുവരി ഒന്‍പതിനു കൊച്ചിയില്‍ നടക്കേണ്ട മത്സരത്തിന്റെ വേദി കൊല്‍ക്കത്തയിലേയ്ക്ക് മാറും. ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കുന്നതിനാല്‍ കൊല്‍ക്കത്തയുമായുള്ള രണ്ടാം പോരാട്ടം എവേ മൈതാനത്ത് ആണ് നടക്കേണ്ടത്.
0 Comments