കാഞ്ഞങ്ങാട്: വിവാഹ ക മ്പോളത്തി ലെ തോന്നിവാസങ്ങള്‍ക്കെതിരെ പ്ലാവിന് താലിചാര്‍ത്തിയുള്ള കാഞ്ഞങ്ങാട്ടുക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ചന്ദ്രുവി ന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. അഞ്ചക്ക ശമ്പളമോ ബാങ്ക് ബാലന്‍സോ എന്റെ നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല. പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല, ചേര്‍ന്ന കോഴ്‌സുകളോ കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല, പട്ടുസാരിയോ സ്വര്‍ണ്ണത്തൂക്കമോ ചോദിച്ചില്ല... എന്ന് തുടങ്ങി വിവാഹ കമ്പോളത്തിലുള്ള സകല വൃത്തി കേടുകള്‍ക്കെതി രെയും ഫേസ്ബുക്കില്‍ ആ ക്ഷേപഹാസ്യം ചേരിയുന്നുണ്ട്്.'ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം..'എന്ന ഒറ്റ ഡിമാന്റേ ചന്ദ്രു പ്ലാവിന് മുന്നില്‍ പങ്ക് വെക്കുന്നുള്ളു...
പോസ്റ്റി ന്റെ പൂര്‍ണ രൂപം ഇതാ
ക്ഷണക്കത്ത്
സുഹൃത്തെ/ബന്ധുജനങ്ങളെ,
ഞാന്‍ വിവാഹിതനാവുകയാണ്.
അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകല്‍ പത്തു മണിക്കാണ് ചടങ്ങ്.
എല്ലാവരും കുടുംബസമേതം കൃത്യ സമയത്ത് എത്തുമല്ലോ.
വധുവിനെ പരിചയപ്പെടുത്തട്ടെ,
വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നില്‍ക്കുന്ന വരിക്കപ്ലാവാണ് വധു.
വിവാഹത്തിന് വലിയ ചടങ്ങുകളോ
ആര്‍ഭാടങ്ങളോ ഒന്നുമില്ല
അവള്‍ കുറേ പഴുത്ത പ്ലാവിലകള്‍ പൊഴിച്ചു തരും
ഞാനത് മാലയാക്കി അവള്‍ക്ക് ചാര്‍ത്തും. വന്നവര്‍ക്കെല്ലാം ചക്കയുപ്പേരി വിളമ്പും ശുഭം!
ചരക്കെടുക്കാന്‍ തുണിക്കടയിലൊ
സ്വര്‍ണ്ണം വാരാന്‍ ജൂവലറിയിലൊ പോയില്ല
തേഞ്ഞു തീര്‍ന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി അതു മാത്രം..
ജീവിതത്തില്‍
എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല
എല്ലാം ഒത്തുവന്നത് ഇപ്പഴാണ്
വരനെക്കുറിച്ച് അവള്‍ക്ക് വേവലാതികള്‍ ഉണ്ടായിരുന്നില്ല; ചോദ്യങ്ങളും..
സര്‍ക്കാര്‍ ഉദ്യോഗമോ
അഞ്ചക്ക ശമ്പളമോ
ബാങ്ക് ബാലന്‍സോ എന്റെ
നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.
പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല
ചേര്‍ന്ന കോഴ്‌സുകളോ
കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല
പട്ടുസാരിയോ സ്വര്‍ണ്ണത്തൂക്കമോ ചോദിച്ചില്ല...
ഒരേയൊരു ഡിമാന്റ് മാത്രം
'ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം..'
അങ്ങനെ എല്ലാം ഒത്തുവന്നപ്പോള്‍ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു.
ആയതിനാല്‍ സുഹൃത്തെ
ഈ മംഗളകര്‍മ്മത്തില്‍ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാന്‍ പ്രിയപ്പെട്ട ഏവരേയും
ഹൃദ്യമായി ക്ഷണിക്കുന്നു..
ചന്ദ്രു വെള്ളരിക്കുണ്ട്
chandroouae@gmail.com
( കവിത സമര്‍പ്പണം: സമാന ഹൃദയര്‍ക്ക്)
0 Comments