ജിസിസി മാണിക്കോത്ത് 'ഖിദ്മ 2017' ലോഗോ പ്രകാശനം ചെയ്തു

ജിസിസി മാണിക്കോത്ത് 'ഖിദ്മ 2017' ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ജിസിസി മാണിക്കോത്ത് ഖിദ്മ 2017ന്റെ ലോഗോ പ്രകാശനം ചെയ്തു. മാണിക്കോത്ത് ജുമാ  മസ്ജിദ് ഖത്തീബ് മുഹ്യദ്ധീൻ അസ്ഹരി മുബാറക്ക് ഹസൈനാർ ഹാജിക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഷാനിദ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്  ഉൽഘാടനം ചെയ്തു. മാണിക്കോത്ത് അബൂബക്കർ സ്വാഗതം പറഞ്ഞു. കരീം മൈത്രി, ഷുഹൈൽ എം എ, റിയാസ് കെ വി, നവാസ് യു വി, യൂനുസ് ബദർ നഗർ, ഷബീർ സി പി, സലാം സി എൻ, ഇസ്മായിൽ പാലക്കി,  സാബിർ പാലക്കി, ആസിഫ് ബദർ നഗർ, റംഷീദ് എ തുടങ്ങിയവർ സംമ്പന്ധിച്ചു.

മാണിക്കോത്ത് പ്രവാസികളുടെ കൂട്ടായ്മയായ ജിസിസി മാണിക്കോത്ത് ഖിദ്മ ഗ്രീൻസ് ചാരിറ്റബിൾ സെന്റർ ആറാം വാർഷികാഘോഷവും താക്കോൽദാനവും ഖിദ്മ 2017  മതപ്രഭാഷണവും പ്രാർഥനാ സദസ്സും  ഡിസംബർ 20 മുൽ 24 വരെ  വിവിധ പരിപാടികളോടെ  മാണിക്കോത്ത് മഡിയൻ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രഭാഷകൻമാരായ സിംസാറുൽ ഹഖ് ഹുദവി, കബീർ ബാഖവി, ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം, കുമ്മനം നിസാമുദ്ദീൻ അൽ അസ്ഹരി തുടങ്ങിയ പണ്ഡിതന്മാരും സൂഫിവര്യന്മാരും സാമൂഹ്യ  രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്നും ഭാരവഹികൾ അറിയിച്ചു.

Post a Comment

0 Comments