കെ എസ് ടി പി. റോഡ് അവതാളത്തിൽ; എം എസ് എഫ് റോഡ് ഉപരോധിച്ചു

കെ എസ് ടി പി. റോഡ് അവതാളത്തിൽ; എം എസ് എഫ് റോഡ് ഉപരോധിച്ചു

കാഞ്ഞങ്ങാട് : കെ.എസ് ടി.പി.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് എം.എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് തെക്കെപ്പുറത്ത് റോഡ് ഉപരോധിച്ചു. ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡിൽ നിർമ്മാണ പ്രവർത്തനം നിർത്തിവെച്ച് ഡ്രൈനേജുകൾ തുറന്ന് വെച്ച് കാൽനട യാത്രയ്ക്ക് തടസ്സമായ രീതിയിലുള്ളതും, തെരുവ് വിളക്ക് കത്താത്തതും, റോഡിന്റെ ഇരുവശത്തും വിദ്യാർത്ഥികൾക്ക് യത്ര സുഖകരമാക്കണമെന്നും ആവിശ്യമുന്നയിച്ച് എം.എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഉപരോധം നടത്തിയത് മണ്ഡലം പ്രസിഡൻറ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ഉപരോധം ഉത്ഘാടനം ചെയ്തു, കെ.കെ ഇസ്മായിൽ, ഇഖ്ബാൽ വെള്ളിക്കോത്ത്' ഉനൈസ് മുബാറക്ക്, ഇജാസ് പി വി, റൗഫ് പാലായി, അമീൻ കല്ലൂരാവി, റഹ്മാൻ കൂളിയങ്കാൽ, മുർഷിദ് പടന്നക്കാട്, ഷിനാസ് തെക്കെപ്പുറംഎന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments