കാഞ്ഞങ്ങാട്: ബേക്കല്‍ ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവം മൂന്നാം ദിവസംയു.പി,ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് ബെള്ളിക്കോത്ത് മുന്നിട്ടുനില്‍ക്കുന്നു. എല്‍.പി വിഭാഗത്തില്‍ അംബിക എ.എല്‍.പി.എസ് ഉദുമ, രാവണേശ്വരം ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍വെച്ച് നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം പിന്നിടുമ്പോള്‍ യു.പി വിഭാഗത്തില്‍ 44 പോയിന്റും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 98 പോയിന്റും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 112 പോയിന്റുമായി ജി.വി.എച്ച്.എസ് .എസ് ബെള്ളിക്കോത്ത് മുന്നിട്ടുനില്‍ക്കുന്നു.
എല്‍.പി വിഭാഗത്തില്‍ 52 പോയിന്റുമായി എ.എല്‍.പി.എസ് ഉദുമയും 49 പോയിന്റുമായി ജി.എല്‍.പി.എസ് പെരിയയും 48 പോയിന്റുമായി എ.എല്‍.പി എസ് ബേക്കലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. യു.പി.വിഭാഗത്തില്‍ 42 പോയിന്റ് വീതം നേടി ജി.യു.പി.എസ് പുല്ലൂരും ജി.യു.പി.എസ് കൂട്ടക്കനിയും രണ്ടാം സ്ഥാനത്തും 37 പോയിന്റുമായി ജി.എച്ച്.എസ്.എസ് പെരിയ മൂന്നും സ്ഥാനത്തും നില്‍ക്കുന്നു.
ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 82 പോയിന്റുമായി ജി.എച്ച്.എസ്.എസ് പെരിയയും 77 പോയിന്റുമായി ഉദയനഗര്‍ ഹൈസ്‌ക്കൂളും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 107 പോയിന്റുമായി ജി.എച്ച്.എസ്.എസ് ഉദുമയും 98 പോയിന്റുമായി ഇക്ക്ബാല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളും മുന്നേറ്റം തുടരുന്നു.
0 Comments