കാസര്‍കോട്: (www.mediaplusnews.com) ജന്മം കൊണ്ട് മലപ്പുറക്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് എന്നും കാസര്‍കോടുകാരനാണ് സിംസാറുല്‍ ഹഖ് ഹുദവി. സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണമില്ലാത്ത ആഴ്ചകള്‍ കാസര്‍കോട് ജില്ലയില്‍ വളരെ അപൂര്‍വമായേ കടന്ന് പോകാറുള്ളൂ. കാസര്‍കോട് തളങ്കര മാലിക് ദിനാര്‍ മഖാം ഉറൂസിന്റെ ഇന്നലെത്തെ വിസ്മയം സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണമാണ്. തളങ്കരയിലെ കടലിനെ സാക്ഷിയാക്കി പതിനായിരകണക്കിന് ആളുകളാണ് സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണത്തിന് എത്തിയത്. (www.mediaplusnews.com) സരളമായ ഭാഷയില്‍ സാധരണകാരന് ദഹിക്കുന്ന ഭാഷയില്‍ ഹുദവി സംസാരിച്ചപ്പോള്‍, കാസര്‍കോട് നഗരം അടുത്തൊന്നും കാണാത്ത രൂപത്തിലുള്ള വിസ്മയമായി ആ പ്രഭാഷണം. പ്രവര്‍ത്തിയും പ്രസംഗവും അകലുന്ന പ്രഭാഷകരുള്ള ലോകത്ത്, ആര്‍ക്ക് മുമ്പിലും വിനയന്വതാനാവുന്ന സിംസാറുല്‍ ഹഖ് ഹുദവി, സരളമായ പ്രഭാഷണം നടത്തുന്നുവെന്നാതാണ് ആ പ്രഭാഷണത്തിന്റെ ജനകീയത കൂട്ടുന്നത്.
0 Comments